അന്തർദേശീയം അബൂദാബി ചുറ്റുവട്ടം തൊഴിലവസരങ്ങൾ ബിസിനസ്സ് യാത്ര ഷാർജ സോഷ്യൽ മീഡിയ വൈറൽ

വർഷങ്ങൾ നീണ്ട വാക് തർക്കങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ പൊക്കിൾക്കൊടി മുറിച്ചു , ഇനി മുതൽ  യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത്.

2016 ൽ ജനഹിത പരിശോധനയിൽ യൂറോപ്യൻ യൂണിയൻ കൂട്ടുകെട്ടിൽ നിന്ന് സ്വതന്ത്രമാകാൻ ബ്രിട്ടൻ ജനത ആഗ്രഹിച്ചെങ്കിലും പിന്നീടുണ്ടായ വിവാദങ്ങളും  ഒരു വിഭാഗത്തിന്റെ വീണ്ടു വിചാരവും ചർച്ചകളും ഒക്കെയായി അസ്ഥിരത തുടർന്ന 4 വർഷങ്ങൾക്കിപ്പുറം ഇന്ന് അന്തിമമായ എക്സിറ്റ് കരാർ ഒപ്പിടുകയും അടുത്ത ആഴ്ച മുതൽ ബ്രിട്ടൻ തികച്ചും സ്വതന്ത്രമായ രാജ്യമായി പുതിയ പ്രയാണം ആരംഭിക്കുകയും ചെയ്യും. യൂറോപ്യൻ യൂണിയനിൽ ഇനി മുതൽ അംഗമല്ല യുണൈറ്റഡ് കിങ്‌ഡം എന്ന ബ്രിട്ടൻ . പകരം പരസ്പരം സുഹൃത്തുക്കൾ ആയിരിക്കുമെന്ന് ഇരുവരും അറിയിച്ചു. വൈകാരികമായ കരാർ ഒപ്പിടൽ ചടങ്ങ് ഇന്ന് നടന്നു.
error: Content is protected !!