ചരമം റാസൽഖൈമ

നടുക്കം മാറാതെ കൂട്ടുകാർ: റാസ് അൽ ഖൈമയിൽ കഴിഞ്ഞദിവസം തലചുറ്റി വീണ കോഴിക്കോട്ടുകാരനായ യുവാവ് ആശുപത്രിയിൽ മരിച്ചു

റാസ് അൽ ഖൈമയിൽ അൽ വഹ ഹൈപ്പർ മാർക്കറ്റിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കുകയായിരുന്ന കോഴിക്കോട് മുടവന്തേരി സ്വദേശി 28 വയസ്സുള്ള റമീസ് കുഞ്ഞഹമ്മദ് മരണമടഞ്ഞു . വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കാനെത്തിയപ്പോൾ അനുഭവപ്പെട്ട തലചുറ്റൽ അതീവ ഗൗരവമായി മാറുകയും സഖർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തലച്ചോറിൽ സ്‌ട്രോക്ക് അനുഭവപ്പെട്ടതാണ് മരണത്തിലേക്ക് നയിച്ചത്. കാര്യമായ അസുഖങ്ങൾ ഒന്നും ഇതുവരെ റമീസിന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. ഭാര്യ റിസ്‌വാന റാസ് അൽ ഖൈമയിലെ ഇന്ത്യൻ സ്കൂളിൽ അധ്യാപികയാണ്.

മൃതദേഹം ഷാർജ എയർ പോർട്ടിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രെസ്സിൽ വെളുപ്പിന് 2 മണിക്ക് കോഴിക്കോട്ടേക്ക് കൊണ്ടുപോകും. ഈ പ്രായത്തിൽ റമീസിന് സംഭവിച്ച ആകസ്മിക മരണം മൊത്തത്തിൽ മലയാളികൾക്കിടയിൽ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ് .

error: Content is protected !!