ഷാർജ

മഴക്കെടുതിയിൽ ഷാർജയെ നടുക്കിയ അപകട മരണം , യുവാവ് കാറപകടത്തിൽ മരിച്ചു

മഴയിൽ കുതിർന്ന റോഡിലൂടെ നല്ല വേഗതയിൽ വന്ന ഒരു കാർ റോഡിൽ നിന്ന് തെന്നിമാറി അടുത്തുള്ള ഒരു കമ്പിയിൽ പോയിടിച്ചു , ഒരു സ്വദേശി യുവാവ് മരണമടഞ്ഞു . ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം . ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലായിരുന്നു രണ്ടു അറബ് യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത് . വിവരം അറിഞ്ഞ് എത്തിയ രക്ഷാസേന ഇവരെ ആശുപത്രീയിൽ ആക്കാൻ എയർ ലിഫ്റ്റിങ് നടത്തി . എങ്കിലും ഒരാളെ രക്ഷിക്കാനായില്ല . ഹൃദയ ഭേദകമായിരുന്നു അപകട രംഗമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു . മഴയത്ത് അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും പോലീസ് ഓർമിപ്പിച്ചു .

error: Content is protected !!