കേരളം

വർദ്ധിച്ചു വരുന്ന ആത്മഹത്യാപ്രവണതയ്ക്കെതിരെ കൗൺസലിങ് സംവിധാനം ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഗൾഫ് നാടുകളിൽ മലയാ‍ളി പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന ആത്മഹത്യാപ്രവണതയ്ക്കെതിരെ കൗൺസലിങ് സംവിധാനം ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാന യാത്രാക്കൂലി പ്രശ്നത്തിൽ ഇടപെടൽ തുടരുമെന്നും മുഖ്യമന്ത്രി. ലോക കേരള സഭാ സമ്മേളനത്തിൽ പാനൽ ചർച്ചകളുടെ ക്രോഡീകരണത്തിന് ശേഷം മറുപടി പറയുകയായിരുന്നു അദ്ദേഹം. യു‌എ‌ഇയിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്ത സെഷനിലെ ആവശ്യങ്ങൾ കെ.വി.ശംസുദ്ദീനും യു‌എ‌ഇ ഒഴിച്ചുള്ള ഗൾഫ് രാജ്യങ്ങളിലെ അംഗങ്ങളുടെ സെഷനിലെ ആവശ്യങ്ങൾ ഡോ.ആസാദ് മൂപ്പനുമാണ് സമാപന സമ്മേളനത്തിൽ അവതരിപ്പിച്ചത്.

error: Content is protected !!