അബൂദാബി ഉമ്മുൽ ഖുവൈൻ കാലാവസ്ഥ ദുബായ് ഫുജൈറ റാസൽഖൈമ

തണുപ്പ് കൂടിത്തന്നെ , തിങ്കൾ വീണ്ടും മഴ ലഭിച്ചേയ്‌ക്കും , യുഎ ഇ യിൽ പരക്കെ മൂടൽ മഞ്ഞിനും സാധ്യത 

കഴിഞ്ഞ രാത്രി 12 മണി ആയതോടെ റാസ് അൽ ഖൈമയിലെ ജബൽ ജൈസിൽ താപനില 1 .4 ഡിഗ്രി സെൽഷ്യസ് ആയി കുറഞ്ഞു. ആകാശം പലയിടങ്ങളിലും മേഘാവൃതമാണെങ്കിലും മഴയ്‌ക്കുള്ള സാധ്യതകൾ ഇന്നോ നാളെയോ ഇല്ല. എന്നാൽ തണുപ്പ് പൊതുവെ കൂടുതൽ ആയിരിക്കും . രാത്രി ഹ്യൂമിഡിറ്റി ഉയരാം . തിങ്കളാഴ്‌ച മഴ ലഭിക്കാൻ സാധ്യത കാണുന്നു. വരും ദിവസങ്ങളിൽ പരക്കെ മൂടൽ മഞ്ഞുണ്ടാകാനുള്ള സാധ്യത കണക്കിലെടുക്കണമെന്ന് മുന്നറിയിപ്പുണ്ട്. കടൽ വലിയ രീതിയിൽ പ്രക്ഷുബ്ധമാകില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.