അന്തർദേശീയം അബൂദാബി ആരോഗ്യം ചുറ്റുവട്ടം ദുബായ് യാത്ര

ചൈനയിൽ ഭയം , കൊറോണ വൈറസ് മരണ സംഖ്യ 26 ആയി ഉയർന്നു

കഴിഞ്ഞ ദിവസവും രോഗ ബാധ നിയന്ത്രണ വിധേയം എന്ന് സർക്കാർ കേന്ദ്രങ്ങൾ ചൈനയിൽ അവകാശപ്പെട്ടെങ്കിലും ഇന്ന് പുറത്തുവരുന്ന റിപോർട്ടുകൾ ആശാസ്യമല്ല . 850 പേർക്ക് രോഗ ബാധയുണ്ടെന്നും മരണ സംഖ്യ 17 ൽ നിന്ന് 26 ലേക്ക് ഉയർന്നെന്നും വാർത്ത വന്നതോടെ ചൈനയിൽ ഒരു ഭീതി ജനങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട് . കൂടുതൽ നഗരങ്ങളിൽ സർക്കാർ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി . ന്യൂ ഇയർ അടക്കമുള്ള ആഘോഷ പരിപാടികൾ റദ്ദാക്കി . ആളുകൾ കൂട്ടം കൂടുന്ന സാഹചര്യം പരമാവധി ഒഴിവാക്കാൻ എല്ലായിടത്തും നിർദേശം നൽകിയിട്ടുണ്ട്.
error: Content is protected !!