അബൂദാബി ദുബായ് യാത്ര

കൊറോണ വൈറസ് പരിശോധനക്ക് യുഎ ഇ യിലെ എയർ പോർട്ടുകളിൽ സംവിധാനം .

ചൈനയിൽ ഉത്ഭവിച്ച് , 500 ൽ അധികം പേരെ ബാധിക്കുകയും 17 പേരുടെ മരണത്തിൽ കലാശിക്കുകയും ചെയ്ത കൊറോണ വൈറസ് ബാധയെക്കുറിച്ച് യുഎ ഇ അതീവ ജാഗ്രത പുലർത്തുന്നു. ദുബായ് അബുദാബി എയർ പോർട്ടുകളിൽ ഇതിനായി തെർമൽ സംവിധാനങ്ങളുടെ സഹായത്തോടെ യാത്രക്കാർക്ക് പരിശോധന നടത്തുകയാണ് . ഇതുവരെ യുഎ ഇ യിൽ ഒരാൾക്കും ഇങ്ങനെയൊരു ആരോഗ്യപ്രശ്നം ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് . സൗദിയിൽ ഒരു ഇന്ത്യൻ നഴ്‌സിനെ രോഗം ബാധിച്ച നിലയിൽ കണ്ടെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് മറ്റൊരു റിപ്പോർട്ടും പറയുന്നു. 

error: Content is protected !!