ഇന്ത്യ ദുബായ്

തൂണേരി സ്വദേശി ദുബായിൽ അന്തരിച്ചു

കോഴിക്കോട് തൂണേരി സ്വദേശി ദുബൈയില്‍ അന്തരിച്ചു. തൂണേരി നാവത്ത്താഴേക്കുനിയിൽ മൂസാഹാജിയുടെ മകന്‍ റഷീദാണ് മരിച്ചത്. 41 വയസായിരുന്നു. ദുബൈ സിറ്റി പേൾ ഗ്രൂപ്പിലെ ഗദഫ്മദീന മിനിമാർട്ടിന്റെ മാനേജിങ് പാർട്ണറാണ് അദ്ദേഹം.

14 വർഷമായി യു.എ.ഇലുള്ള റഷീദ് സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് മുടവന്തേരി എണവള്ളൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു

error: Content is protected !!