Uncategorized

ദീപികയുടെ ‘ചപാകി’ന് പ്രേക്ഷകരുടെ കയ്യടി

ആസിഡ് അറ്റാക്ക് സർവൈവർ ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘ്നാ ഗുൽസാർ സംവിധാനം ചെയ്തു ദീപിക പദുകോണും വിക്രാന്ത് മാസിയും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത ചപാക് ഇന്ന് യു.എ.ഇയിലെ തിയറ്ററുകളിൽ എത്തി . standing ovation നൽകിയാണ് ചിത്രം കണ്ടു കഴിഞ്ഞ ശേഷം പ്രേക്ഷകർ സിനിമ സ്ക്രീൻ വിടുന്നത് . ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ അതിക്രമത്തിനെതിരെ നടന്ന പ്രതിഷേധത്തിന് ദീപിക പദുകോണ്‍ ഐക്യദാര്‍ഢ്യവുമായി എത്തിയിരുന്നത് വൻ ചർച്ചയായി മാറിയിരുന്നു . ഒരുവിഭാഗം ചിത്രം ബഹിഷ്കരിക്കണം എന്ന് അലമുറയിടുമ്പോഴും നല്ല സിനിമകളെ തടുക്കാൻ ആകില്ലെന്നാണ് പ്രേക്ഷകർ വിധിയെഴുതുന്നത് .
ചപാകിനൊപ്പം വെല്ലുവിളി ഉയർത്തി മെഗാ ബജറ്റ് ചിത്രങ്ങളായ താനാജി യും രജനികാന്തിന്റെ ദർബാറുമുണ്ട്

error: Content is protected !!