ഇന്ത്യ

ഉത്തര്‍ പ്രദേശില്‍ നവജാത ശിശുവിനെ നായ കടിച്ചു കൊന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ നവജാത ശിശുവിനെ നായ കടിച്ചു കൊന്നു. ഫറൂഖാ ബാദിലെ ആകാശ് ഗംഗ ആശുപത്രിയില്‍ തിങ്കളാഴ്ച്ചയാണ് ദാരുണമായ സംഭവം നടന്നത്. മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെ തുടര്‍ന്ന് ആശുപത്രി അടച്ചു പൂട്ടി.

രവി കുമാര്‍ -കാഞ്ചന ദമ്പതികളുടെ കുഞ്ഞാണ് മരണപ്പെട്ടത്. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ചയാണ് ഉണ്ടായതെന്നും പരാതിപ്പെടാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ പണം വാഗ്ദാനം ചെയ്‌തെന്നും രവികുമാര്‍ പറഞ്ഞു.

ശസ്ത്ര ക്രിയ നടത്തിയ ഡോക്ടര്‍, ആശുപത്രി ഉടമ തുടങ്ങിയവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തു. കുഞ്ഞ് മരിച്ച നിലയിലാണ് പിറന്നതെന്നാണ് സംഭവത്തില്‍ ആശുപത്രി അധികൃതരുടെ വിശദീകരണം. അതേ സമയം ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നും ആശുപത്രി ജീവനക്കാര്‍ നായയെ ഓടിക്കുന്നത് കണ്ടെന്നും ചെന്ന് നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടതെന്നും രവികുമാര്‍ പൊലീസിന് മൊഴി നല്‍കി

error: Content is protected !!