അബൂദാബി ദുബായ് ബിസിനസ്സ്

ദുബായ് എക്സ്പോയുടെ കിരീട രത്ന മകുട നിർമാണം പൂർത്തിയായി 

 
സ്വപ്ന സദൃശമായ എക്സ്പോ ക്രൗൺ ജുവൽ ഡോമിന്റെ നിർമാണം പൂർത്തിയായി . അൽ വാസൽ ഡോം എന്നാണ് ഇതിന്റെ പേര് . എക്സ്പോ 2020 സൈറ്റിലെ ഏറ്റവും വലിയ ദൃശ്യ ആകർഷണം ഈ മകുടമാണ് . 200 പ്രോജെക്ടറുകളും മണൽ നിറത്തിലെ സ്‌ക്രീനുകളും അടങ്ങിയ 360 ഡിഗ്രി പ്രോജെക്ഷൻ ഡോം ആണ് പൂർത്തിയായിരിക്കുന്നത്. അൽവാസൽ എന്ന അറബി പദത്തിന്റെ അർഥം കണക്ഷൻ എന്നർഥമുള്ള പരസ്പര യോജിപ്പിക്കലിനെ സൂചിപ്പിക്കുന്നു . ലോകം ഒന്നാകെ പരസ്പരം ബന്ധിപ്പിക്കപ്പെടുന്നതിന് സാക്ഷ്യം വഹിക്കുന്ന മേൽക്കൂരയായിമാറുന്ന മകുടം എന്നർത്ഥത്തിലാണ് അൽ വാസൽ എന്ന പേര് ഇതിന് നൽകിയിരിക്കുന്നത് . നിശ്ചയിച്ചിരുന്ന തീയതിക്ക് മുൻപ് തന്നെ ഡോമിന്റെ നിർമാണം പൂർത്തീകരിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി മാറുകയാണ്.
error: Content is protected !!