ദുബായ്

ദുബായ് എക്സ്പോയുടെ ടിക്കറ്റ് വിൽപന ആരംഭിച്ചു.

ആകർഷക പാക്കേജുകളോടെയാണു വിൽപന. ഒരുദിവസത്തേക്കും 3  ദിവസത്തേക്കും ഒരു മാസത്തേക്കുമുള്ള ടിക്കറ്റുകൾ ലഭ്യമാണ്. സീസണൽ ടിക്കറ്റുമുണ്ട്. 5 വയസ്സിൽ താഴെയുള്ള കുട്ടികൾ, മുതിർന്ന പൗരന്മാർ, നിശ്ചയദാർഢ്യ വിഭാഗക്കാർ എന്നിവർക്കു സൗജന്യം.  നിശ്ചയദാർഢ്യ വിഭാഗക്കാരുടെ കൂടെയുള്ളയാൾക്കു പകുതി നിരക്കു നൽകിയാൽ മതിയാകും. സൈറ്റ് : https://www.expo2020dubai.com/ ഒക്ടോബർ 20 മുതൽ ഏപ്രിൽ 10 വരെ നടക്കുന്ന എക്സ്പോയിൽ ഇന്ത്യയടക്കം 192 രാജ്യങ്ങളാണു പങ്കെടുക്കുന്നത്. പവിലിയനുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. 2.5 കോടി സന്ദർശകർ എത്തുമെന്നു പ്രതീക്ഷിക്കുന്നു.

നിരക്കുകൾ ഇങ്ങനെ ∙

  • ഒരു ദിവസത്തേക്ക് 120 ദിർഹവും 3 ദിവസത്തേക്ക് 260 ദിർഹവുമാണ് നിരക്ക്.
  • 350 ദിർഹത്തിന് ഒരു മാസത്തെ പാസും 595 ദിർഹത്തിനു സീസണൽ ടിക്കറ്റും ലഭിക്കും.
  • വിദ്യാർഥികൾ:  ഒരു ദിവസത്തെ ടിക്കറ്റ്- 60 ദിർഹം, 3 ദിവസം- 130, ഒരു മാസം-175, സീസണൽ ടിക്കറ്റ്- 297
  • 6 മുതൽ 17 വയസ്സുവരെയുള്ളവർക്കും ഏതു പ്രായക്കാരായ വിദ്യാർഥികൾക്കും 50% ഇളവുണ്ടാകും.