അബൂദാബി

സുൽത്താൻ ഹൈതം , ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന് വിടവാങ്ങാൻ നേരം ഷേക്ക് ഹാൻഡ് കൊടുക്കാതിരുന്നതെന്തിന് ! ? 

അമൂല്യമായ പാരമ്പര്യം , ഗോത്ര പൈതൃകം , അസാധാരണമായ ആതിഥേയ മര്യാദ തുടങ്ങിയ രാജകീയ മൂല്യങ്ങൾ എല്ലാം ചേർന്ന ഒരു കൂടിച്ചേരലായി ചരിത്രത്തിൽ മാറിയിരിക്കുന്നു , അബുദാബി കിരീടാവകാശി ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ ദിവസം മസ്‌കറ്റിൽ പുതിയ ഒമാൻ ഭരണാധികാരി ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്‌ദിനെ സന്ദർശിച്ച സംഭവം.
സുൽത്താൻ ഖാബൂസിന്റെ മരണത്തിൽ അനുശോചനം അറിയാക്കാൻ എത്തിയ HH ഷെയ്ഖ് മുഹമ്മദ് , സംഭാഷണം കഴിഞ്ഞ് ഇറങ്ങാൻ നേരെ ഷേക്ക് ഹാൻഡിനായി സുൽത്താൻ ഹൈതമിലേക്ക് കൈ നീട്ടിയപ്പോൾ തിരികെ കൈ കൊടുക്കാതെ സുൽത്താൻ ഹൈതം എഴുന്നേറ്റ് ഷെയ്ഖ് മുഹമ്മദിനോടൊപ്പം പുറത്തേക്ക് പോകുന്ന രംഗമാണ് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുന്നത് . സാധാരണ അറബ് പാരമ്പര്യം അനുസരിച്ച് ആതിഥേയൻ അതിഥിയുമായി വാതിൽ പടി വരെ വന്നു നിന്ന് ശേഷം കൈകൊടുത്തു പിരിയുകയാണല്ലോ പതിവ് . നിരവധി ബഹുമാന്യരായ വ്യക്തിത്വങ്ങൾ മജ്‌ലിസിൽ സുൽത്താൻ ഹൈതമിനെ കാത്തിരിക്കുമ്പോൾ തന്നോടൊപ്പം പുറത്തേക്ക് വരേണ്ടതില്ലെന്ന് കരുതിയാണ് ഷെയ്ഖ് മുഹമ്മദ് അവിടെ വച്ച് തന്നെ കൈകൊടുക്കാൻ തീരുമാനിച്ചത് . എന്നാൽ വാതിൽ വരെ അനുഗമിക്കാൻ തന്നെ തീരുമാനിച്ച സുൽത്താൻ ഹൈതം ഒപ്പം കൂടെ പോകാൻ തയ്യറെടുത്തതുകൊണ്ടാണ് കൈകൊടുക്കാത്തതെന്ന് വ്യകതമായി . വീണ്ടും ഷെയ്ഖ് മുഹമ്മദ് സ്നേഹപൂർവ്വം നിർബന്ധിച്ചപ്പോൾ സുൽത്താൻ കൈകൊടുത്തു പിരിയുകയായിരുന്നു. ചില ആളുകൾ എങ്കിലും ഈ സംഭവത്തെ തെറ്റായി വ്യാഖ്യാനിക്കാൻ ശ്രമിച്ചുവെന്ന് ചില റിപോർട്ടുകൾ പറയുന്നു . അതുകൊണ്ടാണ് ഈ വിശദീകരണം .
error: Content is protected !!