Search
Close this search box.

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് 2022 ഡിസംബർ 15 മുതൽ തുടക്കമാകും.

Dubai Shopping Festival will start from 15th December 2022.

കാഴ്ചകളും കൗതുകങ്ങളും കൈനിറയെ സമ്മാനങ്ങളുമായി 28-ാമത് എഡിഷൻ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ (DSF) 2022 ഡിസംബർ 15 മുതൽ 2023 ജനുവരി 29 വരെ 46 ദിവസം നടക്കും.

ദുബായിലെ പ്രധാന വേദികൾ, ബീച്ചുകൾ, പാർക്കുകൾ, മറ്റ് ഉല്ലാസ മേഖലകൾ, മാളുകൾ എന്നിവിടങ്ങളെല്ലാം ആഘോഷ അരങ്ങുകളാകും. രുചിയരങ്ങളുടെ വമ്പൻ മേളകളും ഉണ്ടാകും. രാജ്യാന്തര കലാകാരന്മാരുടെ സംഗീത-നൃത്ത പരിപാടികൾ, കരിമരുന്ന് പ്രയോഗങ്ങൾ, ഡ്രോൺ ലൈറ്റ് ഷോ, കാർണിവൽ എന്നിവയും ആസ്വദിക്കാം. പ്രമുഖ മാളുകളിലും കടകളിലും വൻ വിലക്കുറവിൽ ഷോപ്പിങ് നടത്താം.

ലോകമെമ്പാടുമുള്ള സന്ദർശകർക്ക് ദുബായ് സന്ദർശിക്കാനും ഇത്തരത്തിലുള്ള ദൈർഘ്യമേറിയ ഷോപ്പിംഗ് ഫെസ്റ്റിവൽ ആസ്വദിക്കാനുമുള്ള മറ്റൊരു അവസരമാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 28-ാമത് എഡിഷൻ എന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE) സിഇഒ അഹമ്മദ് അൽ ഖാജ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts