ദുബായ്

വ്യാജ പാർക്കിംഗ് ടിക്കറ്റ് പ്രിന്റ് ചെയ്തുപയോഗിച്ച പ്രവാസി ദുബായിൽ അറസ്റ്റിലായി 

രണ്ടും നാലും ദിർഹം ഓരോ മണിക്കൂർ പാർക്കിങ്ങിനും ചിലവാക്കുന്നത് ലഭിക്കാനായി ഒരു ഫിലിപ്പൈൻ  പ്രവാസി ദുബായിൽ ചെയ്തത് , തന്റെ ഓഫീസിൽ നിന്ന് വ്യാജ ടിക്കറ്റ് പ്രിന്റ് ചെയ്ത ശേഷം ട്രാൻസ്പേരന്റ് കവറിലാക്കി വാഹനത്തിന്റെ ഡാഷ്ബോർഡിൽ കാണിക്കുക എന്ന ഹീന കൃത്യമാണ് . പലനാൾ ഇങ്ങനെ തട്ടിപ്പു നടത്തിയ 28 കാരൻ ഒരു നാൾ RTA ഇൻസ്‌പെക്ടറുടെ പിടിയിലായി . ഇപ്പോൾ ജയിലിൽ വിചാരണ നേരിടുകയാണെന്ന് അറിയാൻ കഴിഞ്ഞു .
ഓഫീസിലെ തന്നെ മറ്റൊരാളും ഇദ്ദേഹത്തെ സഹായിക്കാൻ മുന്നിലുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു . ഇയാളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല . ഒരു ആശുപത്രിയിൽ നഴ്‌സ്‌ ആയി ജോലി നോക്കുകയാണ് പിടിയിലായ കുറ്റവാളി.
error: Content is protected !!