ദുബായ്

186-ാമത് ലുലു ഹൈപ്പർ മാർക്കറ്റ് ദുബൈയിലെ ഫെസ്റ്റിവൽ പ്ലാസയിൽ പ്രവർത്തനമാരംഭിച്ചു.

ദുബായ്: ദുബായ് ഫെസ്റ്റിവൽ പ്ലാസ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. ദുബായ് മുൻസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹാജി രിയാണ് 2020 ലെ  യു.എ.ഇ.യിലെ  ആദ്യത്തെ ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തത്. ജബൽ അലിയിലെ എക്സ്പോ സൈറ്റിന് സമീപമാണ് പുതിയ ഹൈപ്പർമാർക്കറ്റ്.
86,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ഹൈപ്പർമാർക്കറ്റ് ഏറെ സവിശേഷതകളുള്ളതാണ്. ഈ പുതിയ ഹൈപ്പർമാർക്കറ്റിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളതും പ്രാദേശികവുമായ ഉത്പന്നങ്ങളുടെ വിശാലമായ ശേഖരമാണുള്ളത്. ഹൈപ്പർമാർക്കറ്റിലെ 85 ശതമാനവും ഗ്രോസറി വിഭാഗമാണ്. ഉപഭോക്താക്കളുടെ സൗകര്യത്തിനായി സെൽ ഫ് ചെക്ക് ഔട്ട് കൗണ്ടറുകളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്കേറിയ സമങ്ങളിൽ  ഇത് ഏറെ പ്രയോജനം ചെയ്യുന്നതാണ്. ഉപഭോക്താക്കൾക്കായി കോഫി ഷോപ്പും ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്.  സമുദ്ര വിഭങ്ങളുടെ തൽസമയ പാചകം ഇവിടത്തെ സവിശേഷതയായിരിക്കും. ഇത് കൂടാതെ ജാപ്പനീസ് വിഭവമായ സുഷിയടക്കമുള്ളവയ്ക്ക് പ്രത്യേകം കൗണ്ടറുകളാണ് ഇവിടെ  ഏർപ്പെടുത്തിയിട്ടുള്ളത്.

 

യു.എ.ഇ. യിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അൽ ഫുത്തൈമുമായുള്ള റീട്ടെയിൽ വിപുലീകരണ  പദ്ധതിയുടെ ഭാഗമാണ് ആധുനികവത്കരണത്തിൻ്റെ പുത്തൻ ഭാവങ്ങളുൾക്കൊണ്ടുള്ള  ലുലുവിൻ്റെ പുതിയ  ഹൈപ്പർമാർക്കറ്റ്. എക്സ്പോ നടക്കുന്ന സ്ഥലത്ത് നിന്നും സമീപത്തായുള്ള ഹൈപ്പർമാർക്കറ്റ് ലുലുവിൻ്റെ ആഗോള തലത്തിൽ 186 മത്തെതാണ്. ആദ്യമായാണ് യു.എ.ഇ.യിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളായ ലുലുവും അൽ ഫുത്തൈമും തമ്മിൽ റീട്ടെയിൽ രംഗത്ത് സഹകരിക്കുന്നത്.

ആധുനിക കാലത്തിനനുസരിച്ചുള്ള ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു, യു.എ.ഇ. ഉൾപ്പെടെയുള്ള ലുലുവിൻ്റെ ഉപഭോക്താക്കളിൽ ഏറെയും മലയാളികളാണ്. പുതിയ ഹൈപ്പർമാർകറ്റ് ജബൽ അലിയിലേയും സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് മാത്രമല്ല എക്സ്പോയ്ക്കെത്തുന്ന ആഗോള വിനോദസഞ്ചാരികൾക്കും ഏറെ ഉപകാരപ്രദമാകുമെന്നും യൂസഫലി പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ 20 ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷാവസാനത്തോടെ ലുലു ഹൈപ്പർമാർക്കറ്റുകളുടെ എണ്ണാം 200 ആകുമെന്നും എം.എ.യൂസഫലി പറഞ്ഞു.

റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പർമാർക്കറ്റിന് ഫെസ്റ്റിവൽ പ്ലാസയിയ്ല് ആതിഥ്യം വഹിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അൽ ഫുത്തൈം മാൾസ് സി.ഇ.ഒ തിമോത്തി ഏണാസ്റ്റ് പറഞ്ഞു. ഉപഭോക്താക്കളുടെ ദൈനംദിന ആവശ്യങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്നതായിരിക്കും ആധുനിക രീതിയിൽ സജ്ജീകരിച്ച ലുലു ഹൈപ്പർമാർക്കറ്റെന്ന് അദ്ദേഹം പറഞ്ഞു.

ആഗോള ഹോം ഫർണിഷ് ബ്രാൻ ഡായ ഐകിയ ഉൾപ്പെടെ നിരവധി അന്താരഷ്ട്ര ബ്രാൻഡുകളുള്ള ദുബായിലെ ഏറ്റവും പുതിയ മാളാണ് ഫെസ്റ്റിവൽ പ്ലാസ. യു.എ.ഇ.യിലെ ഏറ്റവും വലിയ ഐകിയകൂടിയാണിത്.

ലുലു സി ഇ ഒ സൈഫി രൂപാവാല, എക്സിക്യൂട്ടീ ഡയറക്ടർ അഷ് റഫ് അലി എം.എ. ഗ്രൂപ്പ് ഡയറക്ടർ സലീം എം.എ., ഐകിയ യു.എ.ഇ. മാനേജിംഗ് ഡയറക്ടർ വിനോദ് ജയൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

186th Lulu Hypermarket at Festival Plaza in Dubai was inaugurated by Dawoud Al Hajri, Director General of Dubai Municipality ,in the presence of Yusuff Ali MA, CMD of Lulu, Saifee Rupawala, CEO, Ashraf Ali MA, Executive Director, Salim MA, Director of Lulu and other dignitaries

Emirates PR ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಜನವರಿ 27, 2020

error: Content is protected !!