അന്തർദേശീയം

ഫിലിപ്പൈൻസിൽ അഗ്നിപർവ്വത സ്പോടനം: മനിലയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി

ദുബായ്: ഫിലിപ്പൈൻസിൽ അഗ്നിപർവ്വത സ്ഫോടനം ഉണ്ടായതിനെത്തുടർന്ന് യു എ ഇ യിൽ നിന്ന് മനിലയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. താൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് മനില, ക്ലാർക്ക് വിമാനത്താവളങ്ങൾ അടച്ചിട്ടതിനാലാണ് എമിറേറ്റ് സർവീസുകൾ റദ്ദാക്കിയതെന്ന് എമിറേറ്റ് അറിയിച്ചു.

റദ്ദാക്കിയ വിമാനങ്ങൾ

EK332 Dubai – Manila

EK333 Manila- Dubai

EK338 Dubai – Cebu – Clark – Dubai

EK334 Dubai – Manila

EK335 Manila- Dubai

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ലാർക്ക്, മനില, സെബു എന്നിവിടങ്ങളിലേക്ക് ദുബായിൽനിന്ന് സർവീസ് ഉണ്ടായിരിക്കില്ല. ജനുവരി 12 നോ അതിനു മുൻപോ നൽകിയ ടിക്കറ്റുകൾക്ക് 7 ദിവസം വരെ ബുക്കിംഗ് മാറ്റാൻ അവസരമുണ്ട്.

error: Content is protected !!