അന്തർദേശീയം അബൂദാബി ആരോഗ്യം ഇന്ത്യ ഒമാൻ കേരളം ചുറ്റുവട്ടം ദുബായ് ബിസിനസ്സ് യാത്ര വിദ്യാഭ്യാസം ഷാർജ റീറ്റെയ്ൽ

കോറോണവൈറസിനെ ആഗോള അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചതിന്റെ മാനദണ്ഡങ്ങൾ എന്തൊക്കെ എന്നറിയുമോ ?

ഒരു രാജ്യത്തിന് മാത്രമല്ല , പല രാജ്യങ്ങൾക്ക് ഭീഷണി ഉയർത്തുന്ന ഒരു രോഗം ഒരേസമയം പൊട്ടിപ്പുറപ്പെടുകയും വ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന ( WHO ) അതിനെ ആഗോള എമർജൻസി എന്ന സാഹചര്യത്തിൽ ഉൾപ്പെടുത്തുന്നത് . രോഗ പ്രതിരോധത്തിന് ഒരു കൂട്ടായ ശ്രമം ആവശ്യമാണ് എന്നും ഇതിന് അർഥമുണ്ട് .
പൊതുജനാരോഗ്യ വിഷയങ്ങൾ ശക്തമായ പ്രാധാന്യത്തിലാക്കുക ഇതിന്റെ അനിവാര്യതയാണ് . യാത്രാ നിരോധന നിർദേശങ്ങൾ , ജനക്കൂട്ടത്തിലേക്ക് പ്രവേശിക്കുന്ന വിഷയങ്ങളിൽ നിയന്ത്രണങ്ങൾ , വ്യാപാര സംബന്ധമായ നിയന്ത്രണങ്ങൾ , എവിടെയാണോ തുടക്കം അവിടെ പ്രത്യേക പ്രാധാന്യം നൽകൽ തുടങ്ങിയവ ഈ അവസ്ഥയുടെയും പ്രഖ്യാപനത്തിന്റെയും ഭാഗമാണ്.
നേരത്തെ ഉണ്ടായ പല വൈറസ് അറ്റാക്ക് രോഗങ്ങൾക്കും പ്രാദേശികവും മറ്റും ആയ എമർജൻസി ആണ് പ്രഖ്യാപിച്ചിട്ടുള്ളത് . എന്നാൽ കോറോണവൈറസിന്റെ വ്യാപ്തി വളരെ വിപുലമാവുകയാണെന്ന് മനസ്സിലാക്കിയാണ് WHO ഇന്നലെ ആഗോളടിസ്ഥനത്തിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. 200 ൽ അധികം പേർ ചൈനയിൽ മരിച്ചെന്ന് റിപ്പോർട്ട് പറയുന്നുണ്ടെങ്കിലും 170 പേരുടെ മരണമാണ് WHO ഇന്നലെ രാത്രി വരെ സ്ഥിരീകരിച്ചിരിക്കുന്നത്.
error: Content is protected !!