ദുബായ്

1272 നിക്ഷേപകർക്ക് ദുബായ് ഗോൾഡ് വിസ

ദുബായ്: 2019 ൽ 1272 നിക്ഷേപകർക്ക് 10 വർഷത്തേക്കുള്ള ഗോൾഡ് കാർഡ് വിസ അനുവദിച്ചതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു. ഇതിൽ മൂന്ന് പ്രമുഖ കായികതാരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2019ൽ ദുബായിലെ കര നാവിക വ്യോമ അതിർത്തികളിലൂടെ കടന്നു പോയവരുടെ എണ്ണത്തിൽ 2018 നെ അപേക്ഷിച്ച് 3.63 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 50.5 ദശലക്ഷം പേർ കഴിഞ്ഞവർഷം ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തു.

error: Content is protected !!