അൽഐൻ

കാർ മോഡിഫൈ ചെയ്ത് റേസ് നടത്തി 4 പേരെ കൊലപ്പെടുത്തിയ പ്രതിക്ക് 6 ലക്ഷം ദിർഹം പിഴ 

അൽഐനിൽ ഒരാൾ അനധികൃതമായി തന്റെ കാർ റേസിംഗ് നടത്താനായി മോഡിഫൈ ചെയ്തശേഷം റോഡിൽ അഭ്യാസം കാട്ടുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ 4 പേർ മരണമടഞ്ഞ സംഭവത്തിൽ കോടതി 6 ലക്ഷം ദിർഹത്തിന്റ പിഴ വിധിച്ചു. ഒരു വർഷം തടവും അനുഭവിക്കണം. ട്രാഫിക് മാനദണ്ഡങ്ങൾ പാലിക്കാത്തതിന് 10000 ദിർഹവും റെഡ് സിഗ്നൽ കട്ട് ചെയ്തതിന് വേറെയും ഫൈൻ നൽകണം . ഒര് പുരുഷന് 2 ലക്ഷവും വനിതയാണ് മരണമടഞ്ഞത്‌ എങ്കിൽ 1 ലക്ഷം വീതവും ബ്ലഡ് മണി നൽകുന്ന രീതിയിൽ ആയിരുന്നു അപകടം നടന്ന കഴിഞ്ഞ മെയ് മാസത്തിൽ ഉണ്ടായ നിയമം . 2 പുരുഷന്മാരും 2 സ്ത്രീകളുമായിരുന്നു അപകടത്തിൽ മരണമടഞ്ഞത്. വനിതകൾക്കുള്ള ബ്ലഡ് മണി പിന്നീട് വർധിപ്പിച്ചിരുന്നു.
error: Content is protected !!