Info

യു.എ.ഇ സ്കൂളുകളിലെ ആദ്യത്തെ ഓർഗനൈസ്ഡ് ആർട്ടിഫിഷ്യൽ ഇൻറെലിജൻസ് ലബോറട്ടറിക്ക് അജ്മാനിൽ തുടക്കമായി 

മാറുന്ന ടെക്നോളജികളെ കുറിച്ച് ആഴത്തിൽ മനസിലാക്കാനും കുട്ടികൾക്ക്   ഇത് ചെറുപ്പം മുതലേ  പഠിക്കാനും  ആദ്യമായിട്ടൊരു ഓർഗനൈസ്ഡ് ആർട്ടിഫിഷ്യൽ ഇൻറെലിജൻസ് ലബോറട്ടറി അജ്മാനിൽ സജ്ജം . അൽ തലായിലെ ഹാബിറ്റാറ്റ് സ്കൂളിലാണ് പാഠ്യപദ്ധതികളുടെ കൂടെ മാതൃകാപരമായ ഈ പദ്ധതി കൂടെ ഉൾപ്പെടുത്തിയിരിക്കുന്നത് . വരുംകാലത്തു മനുഷ്യർ ഏറ്റവും കൂടുതൽ ആശ്രയിക്കാൻ പോകുന്ന ആർട്ടിഫിഷ്യൽ ഇൻറെലിജൻസ് , മനുഷ്യരുടെ ബുദ്ധിയെ മറികടക്കാവുന്ന മെഷീനുകൾ ,ടെക്നോളജി പഠനത്തിനായുള്ള എല്ലാ സൗകര്യങ്ങളും പ്രാക്ടിക്കൽ ലെവലിൽ ഹാബിറ്റാറ്റ് സ്കൂൾ മാനേജ്‌മന്റ് ഒരുക്കിയിട്ടുണ്ട് . ഈ ടെക്നോളജിയുടെ  പ്രായോഗികമായ മേഖലകൾ കൂടെ ഇവിടെ പരിശീലിപ്പിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത .
കുട്ടികൾക്ക് സ്കൂളിലെ തന്നെ കൃഷിപ്പാടങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റെലിജൻസ്  ഉപയോഗിച്ച് ക്ലാസ്സിൽ ഇരുന്നു തന്നെ  വേണമെങ്കിൽ വെള്ളം തളിക്കാനും , വളം , വെളിച്ചം എന്നിവ ആവിശ്യത്തിന് ലഭിക്കുന്നുണ്ടോ എന്ന് വിലയിരുത്താനും ഇത് വഴി സാധിക്കും. ഇത് പോലെയുള്ള പല പ്രൊജെക്ടുകളുമാണ് കുട്ടികളെ  അൽ തലായിലെ ഹാബിറ്റാറ്റ് സ്കൂളിൽ  പരിശീലിപ്പിക്കുന്നത് .ഇതിനെ കുറിച്ച് വിവരങ്ങൾ കേട്ടറിഞ്ഞു മറ്റു സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും  കൂടുതൽ പഠിക്കാനായി താല്പര്യം പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്  .
അഞ്ചുവർഷത്തിനുള്ളിൽ  യു.എ.ഇയിലെ എല്ലാ സ്കൂളുകളിലും എ.ഐ  ലബോറട്ടറി വരണം എന്ന രീതിയിലാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നത്.
ഇങ്ങനെയൊരു പദ്ധതിക്ക് തുടക്കം കുറിയ്ക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഹാബിറ്റാറ്റ് സ്കൂളിന്റെ മാനേജിങ് ഡയറക്ടർ ഷംസു സമാൻ പറഞ്ഞു
error: Content is protected !!