Info

മലയാളത്തിൻറെ സൂപ്പർ സർവൈവൽ ത്രില്ലെർ ഹെലൻ ,Viu -ആപ്പിൽ ഫ്രീ ആയി കാണാം

2019 നവംബർ 15ന് പ്രദർശനത്തിനെത്തിയ സൂപ്പർ ഹിറ്റ് സർവൈവൽ ത്രില്ലർ ചലച്ചിത്രമായ ഹെലൻ ഇനി Viu ആപ്പിൽ സൗജന്യമായി കാണാം .
മാത്തുക്കുട്ടി സേവ്യർ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ അന്നാ ബെൻ ആണ് ടൈറ്റിൽ റോളിൽ എത്തിയത് . ഹാബിറ്റ് ഓഫ് ലൈഫ് എന്ന ബാനറിൽ വിനീത് ശ്രീനിവാസൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് ആനന്ദ് സി. ചന്ദ്രനാണ്
കാനഡയിലേക്ക് പോകാനായുള്ള ഇന്റർവ്യൂ പാസായി , വിമാന ടിക്കറ്റ് വരെ ബുക്ക് ചെയ്ത അവസരത്തിൽ ഹെലൻ , അപ്രതീക്ഷിതമായി പാർട്ട് ടൈം ജോബ് ചെയ്തിരുന്ന ഫ്രൈഡ് ചിക്കൻ സെല്ലിങ് ഷോപ്പിലെ ഫ്രീസർ റൂമിൽ അകപ്പെടുന്നു.തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങൾ ആണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത് . മികച്ച പ്രകടനവും ഷാർപ് ആയിട്ടുള്ള എക്സിക്യൂഷനുമാണ് ഹെലെനെ സ്വീകാര്യമാക്കിയത് .
Viu ആപ്പ് ഡൌൺലോഡ് ചെയ്ത് ഏറ്റവും പുതിയതും ,ഓൾ ടൈം ക്ലാസിക് ചിത്രങ്ങളും ഏറ്റവും മികച്ച ക്വളിറ്റിയിൽ ഫ്രീ ആയി കാണാം .

 

error: Content is protected !!