അബൂദാബി ആരോഗ്യം ക്ലാസിഫൈഡ്‌സ് തൊഴിലവസരങ്ങൾ ദുബായ് ബിസിനസ്സ്

വീട്ടിൽ ജോലിക്കാരെ വയ്‌ക്കണമെങ്കിൽ കുടുംബത്തിന് പ്രതിമാസം 25000 വരുമാനം വേണമെന്ന് നിർബന്ധം 

യുഎ ഇ യിൽ ഒരു കുടുംബത്തിൽ വീട്ടുജോലിക്കാരെ വയ്‌ക്കണമെങ്കിൽ അംഗങ്ങളുടെ  മൊത്ത വരുമാനം 25000 ദിർഹം വേണമെന്ന നിബന്ധന ശരിയാണെന്ന് തന്നെ ഉന്നത വൃത്തങ്ങൾ സ്ഥിരീകരിച്ചു. വരുന്ന ജോലിക്കാരുടെ സൗകര്യം , സുരക്ഷിതത്വം , കൃത്യമായ ശന്പളം ലഭിക്കാൻ എന്നിവയ്‌ക്ക് വേണ്ടിയാണ് ഇങ്ങനെ വലിയ വർദ്ധനവ് വരുത്തിയിരിക്കുന്നതെന്ന് ഹ്യൂമൻ റിസോഴ്സ്സ് മിനിസ്ട്രി യുടെ അണ്ടർ സെക്രട്ടറി വ്യക്തമാക്കി . നേരത്തെ 6000 ദിർഹമായിരുന്നു വരുമാന പരിധി .
ഇപ്പോൾ മെഡിക്കൽ ആവശ്യങ്ങൾ ഉള്ളതുകാരണം ജോലിക്കാരെ റിക്രൂട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നവരുടെ കുടുംബത്തിന് 15000 ദിർഹം വരുമാനം കാണിച്ചാലും കാര്യം നടക്കും.
error: Content is protected !!