കേരളം

163 ശാഖകളുമായി ഐസിഎൽ ഫിൻകോർപ് ഉയരത്തിലേക്ക്..

ഐസിഎൽ ഫിൻകോർപിന്റെ ബ്രാഞ്ചുകളുടെ എണ്ണം ഇന്ന് 163 ആയി…

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ് ഇതര സ്ഥാപനങ്ങളിൽ ഒന്നായ ഐ‌.സി‌.എൽ ഫിൻ‌കോർപ്പിന്റെ 163ആമത്തെ ശാഖ കോട്ടയത്ത് പ്രവർത്തനം ആരംഭിച്ചു. എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ 163 ആമത്തെ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു.

കഴിഞ്ഞ ദിവസം 160ആം ശാഖ കോട്ടയം പൈക ജംഗ്ഷനിലും ഇന്ന്‌ 161, 162, 163ശാഖകൾ കോട്ടയം കാഞ്ഞിരപ്പള്ളിയിലും ഇടുക്കി ജില്ലയിലെ തൊടുപുഴയിലും കോട്ടയത്തുമായി യഥാക്രമം പ്രവർത്തനമാരംഭിച്ചു. പിജെ ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ സാന്നിധ്യം വിവിധ ഉദ്ഘാടന ചടങ്ങുകളിൽ ഉണ്ടായിരുന്നു.

ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ സ്വർണ്ണ വായ്പ വളരെ എളുപ്പമായ രീതിയിൽ ലഭ്യമാക്കുന്ന ഐസിഎൽ ഫിൻകോർപ് ഇന്ത്യയിലെ ഏറ്റവും പ്രമുഖ സ്ഥാപനമായി ഉയരുകയാണ്. ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ ജി അനിൽകുമാർ പുതിയ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മുന്നിലുണ്ട്.

error: Content is protected !!