Uncategorized

ഐ‌.സി‌.എൽ ഫിൻ‌കോർപ്പിന്റെ 158 -മത്തെ ബ്രാഞ്ച് തലയോലപ്പറമ്പിൽ ആരംഭിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ് ഇതര സ്ഥാപനങ്ങളിൽ ഒന്നായ ഐ‌.സി‌.എൽ ഫിൻ‌കോർപ്പിന്റെ 158  -മത്തെ ശാഖ  കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിൽ പ്രവർത്തനം ആരംഭിച്ചു .ഐ‌.സി‌.എൽ ഫിൻ‌കോർപ് ചെയർമാൻ കെ‌.ജി അനിൽകുമാറിൻറെ നേതൃത്വത്തിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ തലയോലപ്പറമ്പിലെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി.ജി.മോഹനനും വാർഡ് കൗൺസിലർ ശ്രീ തുളസീമധുസൂദനൻ .  തുടങ്ങിയവർ പങ്കെടുത്തു .ഐ‌.സി‌.എൽ ഫിൻ‌കോർപ്പിന്റെ 159-മത്തെ ശാഖ ഇന്ന് (ജനുവരി 2 2020 )  കുറുവിലങ്ങാടിൽ ഉദ്‌ഘാടനം ചെയ്യും . കുറുവിലങ്ങാട് പഞ്ചായത് പ്രസിഡന്റ് ശ്രീ പി.സി.കുര്യൻ ഉദ്‌ഘാടനകർമം നിർവഹിക്കും .
ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ സ്വർണവായ്പ വളരെ എളുപ്പമായ രീതിയിൽ നല്കുന്നതിലൂടെയാണ് ഐ‌.സി‌.എൽ ഫിൻ കോർപ് പ്രശസ്തിയാർജ്ജിച്ചത് .കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലായി  ബ്രാഞ്ചുകളുള്ളതും റിസർവ് ബാങ്ക് അംഗീകരിച്ചതുമായ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമാണ് ഐ.സി‌.എൽ ഫിൻ കോർപ്പ്. 2019 ൽ ഐ.സി.എൽ മിഡിൽ ഈസ്റ്റിലേക്കും വ്യാപിച്ചു
error: Content is protected !!