അന്തർദേശീയം അബൂദാബി ഇന്ത്യ ദുബായ് ദേശീയം ബിസിനസ്സ്

ഇന്ത്യയിൽ “സ്റ്റാഗ് ഫ്‌ളേഷൻ” ??

നാണയപ്പെരുപ്പവും വളർച്ചയിലെ ക്ഷീണവും ഇന്ത്യയെ ‘സ്റ്റാഗ് ഫ്ളേഷനിൽ’ എത്തിക്കുന്നതായി വിദഗ്ദ്ധരുടെ വിശകലനം:

ഇന്ത്യ കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും മോശപ്പെട്ട സാന്പത്തികാവസ്ഥയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതായി വിവിധ മേഖലകളിലെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു . സ്റ്റാഗ്ഫ്‌ളേഷൻ ( STAGFLATION ) എന്നറിയപ്പെടുന്ന അസാധാരണ ദുരന്തമാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്ന് ഇവർ പറയുന്നു. നാണയപ്പെരുക്കനിരക്ക് കൂടുകയും വളർച്ചാനിരക്ക് താഴുകയും ചെയ്യുന്ന ഒരവസ്ഥയാണിത്.
2016 ലെ നോട്ടുനിരോധനമാണ് ഇത്തരം പ്രശ്നങ്ങളുടെ ആണിക്കല്ലെന്ന് വിദഗ്ദ്ധർ സൂചിപ്പിക്കുന്നു . അമിതമായി മാറുന്ന വിലക്കയറ്റം , നിത്യോപയോഗ സാധനങ്ങളുടെ കൊടും വില , പെട്രോൾ ഡീസൽ ഇന്ധനങ്ങളുടെ വില കയറ്റം , രാജ്യം ഇപ്പോൾ നേരിടുന്ന പ്രതിഷേധ സാഹചര്യം തുടങ്ങി നിരവധി കാരണങ്ങൾ ഇതുമായി ബന്ധപ്പെട്ട് പറയുന്നുണ്ടെന്ന് ഇതുസംബന്ധിച്ച വിശകലന റിപോർട്ടുകൾ പറയുന്നു. ഇന്ത്യ ഇത്തരമൊരു സാഹചര്യത്തിലേക്ക് പോകുകയാണെന്ന് ദുബായിലെ പ്രധാനപ്പെട്ട ഇംഗ്ലീഷ് ദിനപത്രങ്ങളിൽ ഒന്നായ ഗൾഫ് ന്യൂസ് പ്രാധാന്യത്തിൽ റിപ്പോർട്ട് ചെയ്തു.
error: Content is protected !!