അബൂദാബി ഒമാൻ ദുബായ് റാസൽഖൈമ

ജനുവരി 11 ന് റാസ് അൽ ഖൈമയിൽ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം ഒമാനിൽ നിന്ന് കണ്ടെടുത്തു 

ഇക്കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മഴയിലും വെള്ളക്കെട്ടിലും റാസ് അൽ ഖൈമയിൽ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം ഒമാനിൽ മലനിരകൾക്കിടയിൽ കണ്ടെത്തി . വാദി യിൽ പെട്ടെന്നുണ്ടായ ഒഴുക്കിൽ വീണ് പിന്നീട് ഒമാനിലെ ഗാംധ മേഖലയിൽ പാറകൾക്കിടയിൽ എത്തിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത് . ഡോഗ് സ്‌ക്വാഡ് അടക്കമുള്ള സന്നാഹങ്ങൾ കഴിഞ്ഞ 6 ദിവസം തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.

ഇദ്ദേഹം ഡ്രൈവർ ആയി ജോലി നോക്കുകയായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്.
error: Content is protected !!