ദുബായ്

ദുബായിൽ തത്​കാൽ പാസ്​പോർട്ട്​ അപേക്ഷിച്ച ദിവസം പതിവിലും നേരത്തെ തന്നെ ലഭിക്കും

ദുബായിൽ തത്​കാൽ പാസ്​പോർട്ട്​ അപേക്ഷിച്ച ദിവസം ലഭിക്കും.

ദു​ബൈ: വ​ട​ക്ക​ൻ എ​മി​റേ​റ്റു​ക​ളി​ലെ​യും ദു​ബൈ​യി​ലെ​യും ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക്​ പാ​സ്​​പോ​ർട്ടി​ന്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക്​ അ​ന്ന്​ ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്ന് കോ​ൺ​സു​ൽ ജ​ന​റ​ൽ വി​പു​ൽ വ്യ​ക്​​ത​മാ​ക്കി. കോ​ൺ​സു​ലേ​റ്റി​ൽ പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ്​ സ​മ്മേള​ന ച​ട​ങ്ങി​ലാ​ണ്​ ഈ ​പ്ര​ഖ്യാ​പ​നം.ബ​ർ​ദു​ബൈ അ​ൽ ഖ​ലീ​ജ്​ ​സെന്ററിലെ ബി.​എ​ൽ.​എ​സ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഓഫീസിൽ ദി​വ​സ​വും ഉ​ച്ച​ക്ക്​ മു​മ്പ്​​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ​ക്കാ​ണ്​ അ​ന്ന് ആ​റ​ര​യോ​ടെ പാ​സ്​​പോ​ർ​ട്ട്​ ല​ഭ്യ​മാ​ക്കു​ക.നി​ല​വി​ൽ 24 മ​ണി​ക്കൂ​റി​ന​കം ത​ത്​​കാ​ൽ പാ​സ്​​പോ​ർ​ട്ട്​ ന​ൽ​കു​ന്നു​ണ്ട്. ഇ​നി അ​തി​നേ​ക്കാ​ൾ നേ​ര​ത്തേ വി​ത​ര​ണം ചെ​യ്യാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. 36 പേ​ജു​ള്ള പാ​സ്​​പോ​ർ​ട്ടി​ന്​ 855 ദി​ർ​ഹ​വും 60 പേ​ജു​ള്ള​തി​ന്​ 950 ദി​ർ​ഹ​വു​മാ​ണ്​ ത​ത്​​കാ​ൽ അ​പേ​ക്ഷ​ക​ർ ന​ൽ​കേ​ണ്ട​ത്.സാ​ധാ​ര​ണ അ​പേ​ക്ഷ​ക​ർ​ക്ക്​ 36 പേ​ജ്​ പാ​സ്​​പോ​ർ​ട്ടി​ന്​ 285 ദി​ർ​ഹ​വും 60 പേ​ജി​ന്​ 380 ദി​ർ​ഹ​വു​മാ​ണ്​ ഫീ​സ്. അ​ടി​യ​ന്ത​ര​മാ​യി പാ​സ്​​പോ​ർ​ട്ട്​ ആ​വ​ശ്യ​മു​ള്ള​വ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞു​വെ​ന്ന്​ യാ​ത്രാ​ദി​ന​ത്തി​ന്​ തൊ​ട്ടു​മു​മ്പ്​​ മാ​ത്രം തി​രി​ച്ച​റി​യു​ന്ന​വ​ർ എ​ന്നി​വ​ർ​ക്കെ​ല്ലാം ഏ​റെ ഉ​പ​കാ​ര​മാ​വും ഇൗ ​സം​വി​ധാ​നം. സാ​ധാ​രണ പാ​സ്​​പോ​ർ​ട്ടു​ക​ൾ ര​ണ്ടോ മൂ​ന്നോ ദി​വ​സം കൊ​ണ്ട്​ വി​ത​ര​ണം ചെ​യ്യാ​നാവു​ന്നു​ണ്ടെ​ന്ന്​ വി​പു​ൽ പ​റ​ഞ്ഞു. വേ​ഗം ന​ൽ​കാ​ൻ ആ​രം​ഭി​ച്ച​തോ​ടെ ത​ത്​​കാ​ൽ അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ട്. നേ​ര​ത്തേ ദി​വ​സേ​ന 40 ത​ത്​​കാ​ൽ അ​പേ​ക്ഷ​ക​ൾ എ​ത്തി​യി​രു​ന്ന സ്​​ഥാ​ന​ത്ത്​ 15 മു​ത​ൽ 20 അ​​പേ​ക്ഷ​ക​ളാ​ണ്​ ഇ​പ്പോ​ഴു​ള്ള​ത്. 850 അ​പേ​ക്ഷ​ക​ളാ​ണ്​ ശ​രാ​ശ​രി ഒ​രു ദി​വ​സം ഇ​ന്ത്യ​ൻ കോ​ൺ​സു​േ​ല​റ്റി​ൽ എ​ത്തു​ന്ന​ത്. ര​ണ്ടു ല​ക്ഷ​ത്തി​ലേ​റെ പാ​സ്​​പോ​ർ​ട്ടു​ക​ളും 2500 എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​ണ്​ കോ​ൺ​​സു​ലേ​റ്റ്​ ക​ഴി​ഞ്ഞ​വ​ർ​ഷം ല​ഭ്യ​മാ​ക്കി​യ​ത​്. 2800 പൊ​ലീ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും 72,000 അ​റ്റ​സ്​​റ്റേ​ഷ​ൻ സേ​വ​ന​ങ്ങ​ളും ന​ൽ​കി.