ഇന്ത്യ

നമ്മുടെ രൂപയുടെ മൂല്യത്തിന് ആവേശ കയറ്റം

ഇന്ന് മുംബൈയിൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ രാവിലെ ഇടപാടുകൾ ആരംഭിച്ചതോടെ ഇന്ത്യൻ രൂപ ശക്തമായ മൂല്യത്തിലേക്ക് പോകുമെന്നതിന്റെ സൂചന പ്രകടമായത് എല്ലാവർക്കും ആശ്വാസമായി മാറുകയാണ്. ഡോളറിന് 70 രൂപ 82 പൈസ എന്ന നിലയിലേക്ക് മുന്നേറ്റം നടത്താൻ രാവിലെ 11 മണിയോട് കൂടി കഴിഞ്ഞിട്ടുണ്ട്. ഡൽഹി സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സൂചികയിലും വൻമാറ്റമാണ് പ്രകടമാകുന്നത്. ഏതാനും ആഴ്ചകൾക്കിടയിലെ അശുഭാപ്തിവിശ്വാസം സൂചിപ്പിക്കുന്ന ചലനങ്ങൾക്കു ശേഷം ഇന്ന് മാർക്കറ്റ് ഉയർന്നത് ഇന്ത്യയിലും മറ്റു ചില ഏഷ്യൻ രാജ്യങ്ങളിലും പുരോഗനപരമായ നീക്കമായി മാറിയിട്ടുണ്ട്. ഇൻഫോസിസിന്റെ ലാഭപ്രഖ്യാപനം മാർക്കറ്റ് വളരെ പോസിറ്റീവായി സ്വീകരിച്ചത് ഇത്തരം ഒരു മാറ്റത്തിന്റെ കാരണമായി പറയപ്പെടുന്നു.ഒരു യു എ ഇ ദിർഹത്തിനു 19 .9 ൽ എത്തി നില്കുമായിരുന്ന വിനിമയ നിരക്ക് ഇപ്പോൾ 19 .28 ൽ പിടിച്ചു നിൽക്കുകയാണ്.

error: Content is protected !!