ദുബായ്

ദുബായിൽ ഇൻസ്റ്റാഗ്രാം ദുരുപയോഗം ചെയ്ത പ്രവാസിയായ ഇന്ത്യൻ  അധ്യാപകന് 1൦൦൦൦ ദിർഹം പിഴ വിധിച്ചു 

31 കാരനായ ഇന്ത്യൻ അധ്യാപകൻ ഇപ്പോൾ 10000 ദിർഹം പിഴ ഒടുക്കാൻ കോടതിവിധി വന്നിരിക്കുന്നു . ഒരു ഇന്ത്യക്കാരൻ തന്നെയായ മാനേജരെ പട്ടിയുടെ മുഖ രൂപം വരുത്തി , മേൽത്തരം ബ്രീഡ് പട്ടികളെ വിളക്കാനുണ്ട് എന്ന അടിക്കുറിപ്പോടെ ഫോട്ടോ എഡിറ്റ് ചെയ്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിനാണ് ഈ പിഴ വിധിക്കപ്പെട്ടത്. അധ്യാപകൻ അപ്പീൽ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ വച്ചാണ് ഈ വിവാദ പോസ്റ്റിങ്ങ് ഇയാൾ നടത്തിയതെന്ന് വാദിക്കാൻ ശ്രമിച്ചിട്ടുണ്ട് . ഏതായാലും അധ്യാപകന്റെ ഫോൺ കണ്ടുകെട്ടി , ഇൻസ്റ്റാഗ്രാം അക്കൗണ്ടും മരവിപ്പിച്ചു.

error: Content is protected !!