അന്തർദേശീയം അബൂദാബി ചുറ്റുവട്ടം ദുബായ്

ഇറാൻ ഭരണകൂടം ഉടൻ തകർന്നുവീഴുമെന്ന് ഒളിച്ചോടിയ മുൻ കിരീടാവകാശിയുടെ പ്രവചനം.

ഇപ്പോഴത്തെ ഇറാൻ ഭരണകൂടം ആഭ്യന്തര പ്രശ്നങ്ങൾ കാരണം ഏതാനും മാസങ്ങൾക്കുള്ളിൽ തകർന്നുവീഴുമെന്ന് പ്രവാസിയായി മാറിയ മുൻ കിരീടാവകാശി റേസ പഹ്‌ലവി അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ യൂറോപ്പ് ഇപ്പോൾ ഇറാൻ ഭരണകൂടവുമായി സമവായ ചർച്ചകൾക്കൊന്നും പോകേണ്ടതില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു .1979 ൽ തന്റെ പിതാവിനെ ഇറാനിൽ നിന്ന് പുറത്താക്കിയ കാര്യം റേസ വാഷിംഗ്ടണിൽ വാർത്താലേഖകരോട് പറഞ്ഞു.
ഉക്രൈൻ വിമാനം ഇറാൻ വെടിവച്ചിട്ടത് വൻ പതനത്തിന്റെ തുടക്കമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.