അന്തർദേശീയം അബൂദാബി ചുറ്റുവട്ടം ദുബായ്

അമേരിക്കയുടെ വലിയ ഭീഷണിയായിരുന്നു ഇറാനിയൻ കമാൻഡർ സുലൈമാനിയെന്ന് ട്രംപ് 

കമാൻഡർ കാസ്സിം സുലൈമാനിയുടെ കൊലപാതകം അമേരിക്കക്ക് അനിവാര്യമായിരുന്നെന്ന് പ്രസിഡന്റ് ട്രംപ് അഭിപ്രായപ്പെട്ടു. എല്ലാക്കാലത്തേയും വലിയ ഭീഷണികളിൽ ഒന്നായിരുന്നു സുലൈമാനിയെന്നും അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്തുകയെന്നത് അദ്ദേഹത്തിന്റെ പദ്ധതിയായിരുന്നെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.

ചില വ്യാജ മീഡിയകളും ഡെമോക്രറ്റുകളും പ്രചരിപ്പിക്കുന്ന അസത്യങ്ങളല്ല യഥാർത്ഥ വസ്തുത എന്ന് ലോകം തിരിച്ചറിയണമെന്നും ട്രംപ് പറഞ്ഞു.