റാസൽഖൈമ

ജബൽ ജൈസ് ഇന്ന് കാണേണ്ടതുതന്നെ , പക്ഷെ പോകരുത് , താപനില പൂജ്യത്തിലും താഴെ 

മഞ്ഞിൻ കണങ്ങളും ആലിപ്പഴവും പുതച്ചുകിടക്കുന്ന റാസ് അൽ ഖൈമയിലെ ജബൽ ജൈസ് മലമുകളിൽ ഇപ്പോൾ എല്ലാവരും പോകാൻ കൊതിക്കും . പക്ഷെ പോകുന്നത് ഉചിതവുമല്ല , കാരണം താപനില മൈനസിലാണ് ഇപ്പോൾ . നാളെയോടെ യുഎ ഇ യിലെ കാലാവസ്ഥയിൽ മഴ മേഘങ്ങൾ ഒഴിഞ്ഞുപോകുന്ന പോലെ ഒരു അനുഭവം ഉണ്ടായേക്കാം . എങ്കിലും നാളെ ഉച്ചവരെ ആകാശം ഭാഗികമായി മേഘാവൃതം തന്നെയായിരിക്കുമെന്നാണ് കരുതുന്നത്.
ഇന്നലെ പലയിടങ്ങളിലും രാത്രി മുഴുവൻ മഴ പെയ്യുകയും ആലിപ്പഴ വർഷം ഉണ്ടാകുകയും ചെയ്തിരുന്നു . തണുപ്പ് പരകോടിയിലെത്തി. പലരും അത് ആസ്വദിക്കാനായി പുറത്തേക്ക് വന്നതും ദൃശ്യമായിരുന്നു . എന്നാൽ ജലദോഷം , പനി , ചുമ അടക്കമുള്ള അസുഖങ്ങൾ കൊണ്ടുവരാൻ സാധ്യതയുള്ള തണുപ്പും കാറ്റും ആയതിനാൽ പലരും പ്രകൃതിയുടെ ഈ ആസ്വാദ്യതയിൽ നിന്ന് മാറിനിൽക്കുകയും ചെയ്തു.
ഏതായാലും പ്രതീക്ഷിച്ചിരുന്ന വലിയ മഴയുടെ പിടിയിൽ നിന്ന് രാജ്യം മെല്ലെ മുക്തമാകുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി . എങ്കിലും മിതമായ ശീതക്കാറ്റ് അമിത വേഗതയില്ലാതെ വീശുകയാണ് ഇപ്പോഴും.
error: Content is protected !!