Uncategorized

DSF -ഇലെ സ്വർണ ഭാഗ്യശാലികളിൽ അധികവും കല്യാൺ ജൂവല്ലേഴ്‌സിൽ നിന്നും സ്വർണം വാങ്ങിയവർ

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൻറെ ഭാഗമായി ദുബായ് ഗോൾഡ് ആൻഡ് ജുവല്ലറി ഗ്രൂപ്പ് നയിക്കുന്ന വമ്പിച്ച സമ്മാന പദ്ധതിയുടെ ഭാഗമായ കല്യാൺ ജൂവല്ലേഴ്‌സിന്റെ ഗോൾഡ് കോയിൻ ലഭിച്ച വിജയികളുടെ ലിസ്റ്റ് പുറത്തു വിട്ടു . പത്ത് പേർ അടങ്ങുന്ന ലിസ്റ്റിൽ മിക്കവരും ഇന്ത്യക്കാരാണ് . ഒന്നാം സമ്മാനമായ 25 ഗോൾഡ് കോയിൻസ് ലഭിച്ചത് ഇന്ത്യയുടെ സജ്‌ന സലീമിനാണ്. അൽ നഹദയിലെ താമസക്കാരിയായ സജ്‌ന അനിയത്തിയുടെ കല്യാണത്തിന് സമ്മാനമായി നൽകാൻ സ്വർണം വാങ്ങിച്ചതാണ് .കഷ്ടപ്പാടിൻറെ ഇടയിൽ ദൈവം തന്ന സമ്മാനമാണിതെന്നാണ് സജ്‌ന പറഞ്ഞത് . മൂന്നാം സമ്മാനക്കാരനായ കണ്ണൂർ സ്വദേശി ഹേം തിലക് ദുബായ് വാർത്തയോട് സന്തോഷം പങ്കിട്ടു .എല്ലാ കൊല്ലവും ഈ സമയത്തു സ്വർണം വാങ്ങി വയ്ക്കാറുണ്ടെന്നും , ഇപ്രാവശ്യം വലിയൊരു ഭാഗ്യമാണ് വന്നതെന്നും  ഹേം ദുബായ് വാർത്ത റിപ്പോർട്ടറോട് പറഞ്ഞു .സമ്മാനം ലഭിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞത് ഫാത്തിമ ഇമാം എന്ന പാക്സിതാനി കുട്ടിക്കാണ് . മോളുടെ പേരിൽ കൂപ്പൺ ഫിൽ ചെയ്തത് ഭാഗ്യമായി മാറി എന്നാണു ഫാത്തിമയുടെ പിതാവിന് പറയാൻ ഉള്ളത് .
ഫെബ്രുവരി 1 വരെ കല്യാൺ ജ്വല്ലറിയിൽ ഈ മത്സരം തുടരും . 500 ദിർഹത്തിന് പർച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്സിനാണ് നറുക്കെടുപ്പിലൂടെ സമ്മാനം നൽകുന്നത്.

 

 

 

 

 

 

 

 

ഹേം തിലക്

 

 

 

 

 

error: Content is protected !!