കേരളം

കേരളത്തിൽ പ്ലാസ്റ്റിക് നിരോധനം: ഇന്നു മുതൽ പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിച്ചാല്‍ ബുധനാഴ്ച മുതല്‍ പിഴ നല്‍കേണ്ടി വരും. ജനുവരി ഒന്ന് മുതല്‍ നടപ്പിലായ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന നിയമലംഘനത്തിലുള്ള പിഴ ഈടാക്കൽ പ്രാബല്യത്തില്‍ വരികയാണ്.

നിരോധിച്ച പ്ലാസ്റ്റിക്കുകള്‍ നിര്‍മിക്കാനോ വില്‍ക്കാനോ പാടില്ല. കനത്ത പിഴയാണ് നിരോധനം ലംഘിച്ചാല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിച്ചാല്‍ ആദ്യ തവണ പിഴയടക്കേണ്ടത് 10,000 രൂപയാണ്. രണ്ടാം തവണയാകുമ്പോള്‍ 25,000 രൂപയും മൂന്നാം തവണ 50,000 രൂപയുമായിരിക്കും പിഴ. ഇതിന് പിന്നാലെ പ്ലാസ്റ്റിക് ഉപയോഗിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലക്കാനുള്ള നടപടികളും സ്വീകരിക്കും.

error: Content is protected !!