Info

അഞ്ചാം പാതിരയ്ക്ക് ശേഷം മസിൽമേനായി കുഞ്ചാക്കോ ബോബൻ

ഈ വർഷത്തെ ആദ്യത്തെ സൂപ്പർ ഹിറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന അഞ്ചാം പാതിരയ്ക്ക് ശേഷം ഇനി വരാൻ പോകുന്ന എല്ലാ ചിത്രങ്ങളിലും പതിവ് നിഷ്കളങ്ക നായകൻറെ പരിവേഷം മാറ്റിപ്പിടിക്കാൻ തയ്യാറാവുകയാണ് മലയാളികളുടെ പ്രിയ നടൻ കുഞ്ചാക്കോ ബോബൻ . ഇനിയും ത്രില്ലെർ/ ആക്ഷൻ ജോണറുകൾ ചെയ്യുമെന്നും അതിന് വേണ്ടി ശാരീരകമായി തയ്യാറെടുക്കുകയുമാണ് താനെന്നാണ് ചാക്കോച്ചൻ പറയുന്നത് . ചാർളിക്കു ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻറെ ഷൂട്ടിൽ വടം വലി കളിച്ചതിനെ തുടർന്നുണ്ടായ മുറിവുകൾ കാണിച്ച് ചാക്കോച്ചൻ ഇൻസ്റ്റാഗ്രാമിൽ തൻറെ മസിൽസിൻറെ ഫോട്ടോസ് ഷെയർ ചെയ്തത് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ . ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത് .