Info

നെല്ലറ കുട്ടി കുക്കിൻറെ ആദ്യഘട്ടം പൂർത്തിയായി , തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ള ഗ്രൂമിങ് സെഷൻ ശനിയാഴ്ച്ച നടക്കും

യു.എ.ഇയുടെ ചരിത്രത്തിൽ ആദ്യമായി കുട്ടികൾക്ക് പതിനായിരം ദിർഹംസ് ക്യാഷ് പ്രൈസ് സമ്മാനമായി നൽകുന്ന നെല്ലറ നടത്തുന്ന പാചക മത്സരം , കുട്ടി കുക്കിന്റെ ആദ്യ സെലെക്ഷൻ റൌണ്ട് പൂർത്തിയായി . നൂറു കണക്കിന് വന്ന അപേക്ഷകളിൽ സെലക്ട് ചെയ്ത ഇരുപത്തിയഞ്ചോളം കുട്ടികള്ക്കുള്ള ഗ്രൂമിങ് സെഷൻ ശനിയാഴ്ച നടക്കും . പതിനാറ് വയസ്സിന് താഴെയുള്ള പാചക വിദഗ്ദരായ കുട്ടികളെയാണ് മത്സരത്തിൽ പങ്കെടുപ്പിക്കുന്നത് . ക്യാഷ് പ്രൈസ് മാത്രമല്ല നെല്ലറയുടെ ബ്രാൻഡ് അംബാസഡർ ആവാനുള്ള അവസരവും മത്സര വിജയികൾക്ക് നൽകുന്നുണ്ട് . ജനുവരി 25 ണ് ആദ്യ റൗണ്ട് മത്സരവും , ഫെബ്രുവരി 7 ന് രണ്ടാം ഘട്ട മത്സരവും നടക്കും . ഫെബ്രുവരി 21 ന് ആണ് ഫൈനൽ റൗണ്ട് .നെല്ലറ റെസ്റ്റോറന്റ് പത്ത് വർഷം പൂർത്തിയാക്കുന്ന അവസരത്തിൽ ആണ് നെല്ലറ ഇങ്ങനെയൊരു വ്യത്യസ്തമായ പ്രോഗ്രാം കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്

error: Content is protected !!