അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ എക്സ്പോ 2020 ടെക്നോളജി തൊഴിലവസരങ്ങൾ ദുബായ് ഫുജൈറ ബിസിനസ്സ് യാത്ര വിനോദം ഷാർജ റാസൽഖൈമ റീറ്റെയ്ൽ

ഫാർ ഈസ്റ്റിലെ നവ സൂപ്പർ മാർക്കറ്റ് തരംഗം പുനർജനിക്കുന്ന വിധത്തിൽ ആദ്യമായി ഒരു ഔട്ട്ലെറ്റ് ദുബായിൽ ; തിങ്കൾ രാവിലെ ലുലു  പുതുമകളുമായി ഫെസ്റ്റിവൽ പ്ലാസയിൽ തുറക്കുന്നു .

നാളിതുവരെ ദുബായ് കാണാത്ത ഇന്നോവേഷൻസ് ഉൾക്കൊള്ളുന്ന ഒരു സൂപ്പർ മാർക്കറ്റ് ജനുവരി 27 തിങ്കൾ രാവിലെ ലുലു ഗ്രൂപ്പ് തുറക്കുന്നു . ജബൽ അലിക്കടുത്തുള്ള ഫെസ്റ്റിവൽ പ്ലാസ മാളിൽ 55000 സ്‌ക്വയർ ഫീറ്റിൽ ലുലു സൂപ്പർ മാർക്കറ്റ് എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ പ്രവർത്തനം ആരംഭിക്കും . ഉന്നത അറബ് പ്രമുഖരും വിവിധ ഗവൺമെന്റ് ഡിപ്പാർട്മെന്റുകളിലെ പ്രമുഖരും സംബന്ധിക്കും. എം എ അഷ്‌റഫ് അലി , എം എ സലിം തുടങ്ങിയവർ ഉൽഘാടന ചടങ്ങിലുണ്ടാകും.
ഫ്രഷ് മീറ്റും ഫ്രഷ് ഫിഷും ഓർഡർ ചെയ്തുവാങ്ങി , ലുലുവിൽ നിന്ന് തന്നെ മറ്റൊരു കൗണ്ടറിൽ നിന്ന് ഗ്രിൽ ചെയ്യിപ്പിച്ച് , പ്രത്യേകം സജ്ജമാക്കിയ ഡൈനിങ്ങ് ഏരിയ യിൽ ഇരുന്ന് കഴിക്കാനുള്ള സംവിധാനമാണ് ഒരു പ്രത്യേകത .
ഷോപ്പിംഗ് കഴിഞ്ഞാൽ കൗണ്ടറിൽ ബില്ലടിക്കാൻ കാത്തുനിൽക്കാതെ സെൽഫ് ചെക്ക് ഔട്ട് ചെയ്യുന്ന ഓട്ടോമേറ്റഡ് പേയ്‌മെന്റ് മെഷീനുകളുടെ സാന്നിധ്യമാണ് മറ്റൊരു പ്രത്യേകത. ബാർ കോഡ് സ്കാൻ ചെയ്തശേഷം കറൻസി ആയോ കാർഡ് ഉപയോഗിച്ചോ പേ ചെയ്യാനുള്ള ഓപ്ഷനുകൾ ഇതാദ്യമായാണ് ഒരു സൂപ്പർ മാർക്കറ്റ് ദുബായിൽ നടപ്പിലാക്കുന്നത്. പേയ്‌മെന്റ് നടത്തിക്കഴിഞ്ഞാൽ കിട്ടുന്ന റെസിപ്പ്‌റ്റ് സ്‌കാൻ ചെയ്യുന്പോൾ ഇമ്മിഗ്രേഷൻ സംവിധാനം പോലെ വാതിലുകൾ ഓട്ടോമാറ്റിക് ആയി തുറക്കപ്പെടുകയും യാതൊരു ക്യൂവിലും നിൽക്കാതെ പുറത്തു പോകുകയും ചെയ്യാം എന്നത് പുതുമയേറിയ അനുഭവമാണ്.
കഴിഞ്ഞ ദിവസം യുഎ ഇ യിലെ മാധ്യമ പ്രവർത്തകർക്കും ബ്ലോഗ്ഗെർമാർക്കും വേണ്ടി എം എ സലിമിന്റെ നേതൃത്വത്തിൽ ഈ സംവിധാനങ്ങൾ പരിചയപ്പെടുത്തിയിരുന്നു.
ഓർഗാനിക് ഫുഡിന് വളരെയധികം പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നിരവധി ഫുഡ് കൗണ്ടറുകളും ഷെൽഫുകളും ഫെസ്റ്റിവൽ പ്ലാസ ലുലു ഔട്ലെറ്റിൽ ഒരുക്കിയിട്ടുണ്ട് . ലുലുവിന്റെ നൂറ്റി എൺപത്തി ആറാമത് ഔട്ട് ലെറ്റാണ് തിങ്കളാഴ്‌ച പ്രവർത്തനം ആരംഭിക്കുന്നത്.  നേരത്തെ തന്നെ ഐക്കിയ യുടെ ഔട്ടലെറ്റ് തുറന്നതുവഴി ഫെസ്റ്റിവൽ പ്ലാസ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒക്ടോബറിൽ ആരംഭിക്കുന്ന എക്സ്പോ 2020 യുടെ വേദിക്കരികിൽ ആരംഭിക്കുന്ന ഈ ലുലു ഒരു നിർണായക നീക്കത്തിന്റെ തുടക്കമായി വിലയിരുത്തപ്പെടുന്നു.