ദുബായ് ഷാർജ

മംസാർ തടാകത്തിൽ ജെറ്റ് സ്കൈ പേടകങ്ങൾ കൂട്ടിയിടിച്ച്  ഒരാൾ മരിച്ചു .

കഴിഞ്ഞ ദിവസം, ഭാര്യയുമൊത്തു ഷാർജ മംസാർ തടാകത്തിൽ ജെറ്റ് സ്കൈ വിനോദ സഞ്ചാരം നടത്തുകയായിരുന്ന അമേരിക്കൻ യുവാവ് മറ്റൊരു ജെറ്റ് വന്നിടിച്ചുണ്ടായ അപകടത്തെ തുടർന്ന് മരണമടഞ്ഞു. കൂട്ടിയിടിയുടെ ആഘാതത്തിൽ പിൻസീറ്റിൽ നിന്ന് വെള്ളത്തിലേക്കുവീണ അമേരിക്കക്കാരനെ  രക്ഷപ്പെടുത്താൻ ആംബുലസ് അടക്കമുള്ള സംവിധാനങ്ങൾ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ എത്തിക്കുന്നതിനുമുന്പ് മരണം സംഭവിക്കുകയായിരുന്നു.