ആരോഗ്യം ദുബായ് യാത്ര വിനോദം

ഇത്രയും വലിയൊരു മാരത്തോൺ ദുബായിൽ വെളുപ്പിന് തുടങ്ങിയതറിഞ്ഞോ ?

ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ഒരു റെക്കോർഡ് മാരത്തോൺ ഇന്ന് വെളുപ്പിന് 5 .55 ആയപ്പോൾ ദുബായിൽ ബുർജ് അൽ അറബിന്റെ പശ്ചാത്തലത്തിൽ നിന്ന് ആരംഭിച്ചത് അറിയാത്തവരുണ്ടോ ? ദുബായ് മാരത്തോൺ അര ലക്ഷത്തിൽ അധികം ഓട്ടക്കാരുമായി കുതിക്കുകയാണ് . ഇതിൽ മൊത്തം 40 കിലോമീറ്ററിൽ അധികം ഓടാൻ ഉണ്ടെങ്കിലും , ഓരോരുത്തർക്കും തങ്ങളുടെ ഓട്ടത്തിന്റെ കപ്പാസിറ്റി അനുസരിച്ച് ചെറിയ ദൂരങ്ങൾ തെരഞ്ഞെടുക്കാൻ അവസരം നൽകിയിരുന്നു . ഒരു ലക്ഷം ഡോളർ ആണ് സമ്മാനത്തുക . 20000 , 10000 എന്നിങ്ങനെ സമ്മാനങ്ങൾ വേറെയും . വ്യത്യസ്ത കാറ്റഗറികളിൽ ഫിനിഷ് ചെയ്യുന്നവർക്ക് ടി ഷർട്ട് അടക്കമുള്ള സമ്മാനങ്ങൾ വേറെ . ഓരോ രണ്ടര കിലേമീറ്ററിലും വെള്ളം , ഓരോ 5 കിലോമീറ്ററിലും ടോയ്‌ലെറ്റ് സൗകര്യം എന്നിങ്ങനെ സജ്ജീകരിച്ചിട്ടുണ്ട് . ഉച്ചവരെ ഗതാഗത നിയന്ത്രണം ഉം സു ഖീം ഭാഗത്തും ജുമേറ ഭാഗത്തും ഉണ്ട്. നേരത്തെ രജിസ്റ്റർ ചെയ്തവരാണ് ഓടുന്നത് .
error: Content is protected !!