Info ദുബായ്

മേലെ പട്ടാമ്പിയുടെ “സ്നേഹ സംഗമം 2020” ജനുവരി 24 ന് ദുബായിൽ

ദുബൈ : യു.എ.ഇ യിലെ മേലെ പട്ടാമ്പിക്കാരുടെ സൗഹൃദ കൂട്ടായ്മമായ സാന്ത്വനം മേലെ പട്ടാമ്പിയുടെ രണ്ടാമത് സ്നേഹ സംഗമം ഈ വരുന്ന ജനുവരി 24 ന് ദുബൈ റാഷിദിയ പാർക്കിൽ വെച്ച് നടക്കും .

ചുരുങ്ങിയ കാലം കൊണ്ട് ജീവ കാരുണ്യ പ്രവർത്തന രംഗത്ത് ഏറെ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞ കൂട്ടായ്മയുടെ കീഴിൽ സൗഹൃദ സംഗമവും കലാ കായിക മത്സരങ്ങളും വിനോദ പരിപാടികളും നടക്കും . സാമൂഹ്യ പ്രവർത്തകൻ അഷറഫ് താമരശ്ശേരി മുഖ്യാതിഥിയായി പങ്കെടുക്കും . ചടങ്ങിൽ മുഹമ്മദ് പട്ടാമ്പി , നിസാർ പട്ടാമ്പി എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും .

മുഴുവൻ മേലെ പട്ടാമ്പി നിവാസികളും പരിപാടിയിൽ എത്തി ചേരണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : റസാഖ് – +971 56 630 7330

error: Content is protected !!