അന്തർദേശീയം അബൂദാബി ചുറ്റുവട്ടം ദുബായ് ഫുജൈറ ഷാർജ സോഷ്യൽ മീഡിയ വൈറൽ റാസൽഖൈമ

ഇറാൻ നടത്തിയ മിസൈൽ പ്രത്യാക്രമണത്തിൽ 34 യു എസ് സൈനികർക്ക് കാര്യമായ പരിക്കേറ്റെന്ന് അമേരിക്ക ഇപ്പോൾ സ്ഥിരീകരിച്ചു.

ജനുവരി ആദ്യം ഇറാൻ സൈനിക മേധാവി കാസ്സിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് പ്രതികാരമായി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇറാഖിലെ ഐൻ അൽ ആസാദ് സൈനിക ബങ്കറുകളിലെ 34 യു എസ് സൈനികർക്ക് തലച്ചോറിൽ വരെ ബാധിച്ച കാര്യമായ പരിക്ക് പറ്റിയിട്ടുണ്ടെന്ന് അമേരിക്കയുടെ പെന്റഗൺ ഇന്ന് സ്ഥിരീകരിച്ച് വ്യക്തമാക്കി.
ഇങ്ങനെയൊരു പരിക്കോ ആളപായമോ സംബന്ധിച്ച് അമേരിക്ക ആദ്യം ഒന്നും മിണ്ടിയിരുന്നില്ല . ആർക്കും പരിക്ക് പറ്റിയിട്ടില്ലെന്ന് പറഞ്ഞാണ് അന്ന് ഇറാനെ പരിഹസിച്ചിരുന്നത് . എന്നാൽ ഒരു വിഭാഗം സൈനികർ ജർമനിയിൽ വിദഗ്ദ്ധ ചികിത്സയിലാണെന്നും കുറച്ചു പേരെ കൂടുതൽ വിദഗ്ദ്ധ ചികിത്സ ആവശ്യമായതുകൊണ്ട് അമേരിക്കയിൽ തന്നെ കൊണ്ടുവന്നെന്നും പെന്റഗൺ ഇന്ന് വ്യക്തമാക്കി.
error: Content is protected !!