ഇന്ത്യ

ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമുള്ള ആർക്കും ഇന്ത്യയിൽ പൗരത്വത്തിന് അപേക്ഷിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 

പുതിയ നിയമമായ  CAA യെ കുറിച്ച് ഒരു വിഭാഗം യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പം ഉണ്ടാക്കാനും ശ്രമം നടന്നിട്ടുണ്ടെന്ന് പ്രധാന മന്ത്രി ഇന്ന് പശ്ചിമ ബംഗാളിൽ പറഞ്ഞു . പൗരത്വം നിഷേധിക്കുന്നതല്ല , പൗരത്വം നൽകുന്നതാണ് CAA എന്ന് നരേന്ദ്ര മോദി പൊതുയോഗത്തിൽ വ്യക്തമാക്കി.
ഇന്ത്യയിലും ഇന്ത്യൻ ഭരണ ഘടനയിലും വിശ്വാസമുള്ള ലോകത്തെ ഏതൊരു പൗരനും ഇന്ത്യയിൽ പൗരത്വത്തിന് ന്യായമായ മാർഗത്തിലൂടെ അപേക്ഷിക്കാൻ സാഹചര്യമുണ്ടെന്നുള്ള കാര്യം അദ്ദേഹം ഓർമിപ്പിച്ചു.
CAA കാരണം പാകിസ്ഥാനിൽ മതപരമായ പീഡനം ഉണ്ടെന്നുള്ള കാര്യം ലോകം അറിഞ്ഞെന്നും മോദി വ്യക്തമാക്കി .  

error: Content is protected !!