അബൂദാബി ദുബായ് ബിസിനസ്സ് യാത്ര വിനോദം ഷാർജ സോഷ്യൽ മീഡിയ വൈറൽ

ദുബായ്  ലോകത്തിൽ ഏറ്റവും കൂടുതൽ ഫോട്ടോ എടുക്കപ്പെടുന്ന മൂന്നാമത്തെ ആഗോള നഗരം എന്ന ഖ്യാതിയിലേക്ക് 

ലണ്ടൻ , ന്യൂയോർക് , സിങ്കപ്പൂർ എന്നിവയെ കടത്തിവെട്ടി ദുബായ് നഗരം ഒരു ആഗോള സർവേയിൽ ആളുകൾ ഏറ്റവും കൂടുതൽ ഫോട്ടോ എടുക്കാനും പോസ്റ്റ് ചെയ്യാനും ഹാഷ് ടാഗ് ചെയ്യാനും ആഗ്രഹിക്കുന്ന സ്ഥലങ്ങളുടെ കൂട്ടത്തിൽ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. മോസ്റ്റ് ഇൻസ്റ്റാ ഗ്രാമബിൾ സിറ്റി എന്ന കാറ്റഗറിയിൽ ആണിത്. സിഡ്‌നി ഒന്നാം സ്ഥാനത്തും ഹോങ്ക് കോങ്ങ് രണ്ടാം സ്ഥാനത്തും നിലയുറപ്പിക്കുന്നു. ബുർജ് ഖലീഫയും ബുർജ് അൽ അറബും ഒക്കെ ലോകത്തിന് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോ വിഭവമായി മാറുകയാണെന്ന് സർവ്വേ പറയുന്നു.ബിഗ് സെവൻ ട്രാവൽ ആണ് സർവേ നടത്തിയത്