അന്തർദേശീയം ചുറ്റുവട്ടം ദുബായ് സോഷ്യൽ മീഡിയ വൈറൽ

ലോകപ്രശസ്ത അറബ് ഗായിക നാൻസി അജ്‌റാമിന്റെ ഭർത്താവ് കൊലപാതകക്കുറ്റത്തിന് കേസിൽ കുടുങ്ങി 

ജനുവരി 5 ന് രാത്രി നാൻസി അജ്‌റാമിന്റെ ബെയ്‌റൂട്ടിലെ വസതിയി കൊള്ളയടിക്കാനായി അതിക്രമിച്ചുകയറിയ യുവാവിനെ ഭർത്താവു ഫാദി അൽ ഹാഷിം വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അദ്ദേഹത്തിനെതിരെ കോടതി കേസെടുത്തു . സ്വയം പ്രതിരോധമാർഗമെന്ന നിലയിൽ നടത്തിയ കൊലപാതകം എന്ന കാറ്റഗറിയിൽ വരുന്നതുകൊണ്ട് നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷ കിട്ടാനിടയില്ലെന്ന് വിദഗ്ദ്ധർ പറയുന്നു . CCTV ദൃശ്യങ്ങൾ കൊള്ളക്കാരനായ യുവാവിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ വ്യക്തമായി കാട്ടിക്കൊടുക്കുന്നതുകൊണ്ട് കോടതി ഇതൊരു തെളിവായി സ്വീകരിച്ചേക്കും.
അറബ് മേഖലയിൽ ഒന്നാം നിര ഗായികയാണ് നാൻസി അജ്‌റം.

error: Content is protected !!