അബൂദാബി

യുഎ ഇ യിൽ രണ്ടു വ്യാഴ വട്ടത്തിലെ ഏറ്റവും കൂടിയ മഴ ഇന്ന് രേഖപ്പെടുത്തി 

1996 ന് ശേഷം യുഎ ഇ മഴയുടെ കാര്യത്തിൽ ഇന്ന് പുതിയ റെക്കോർഡിൽ എത്തിയിരിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു . 190.4 mm മഴ ഇന്ന് രാവിലെ അൽഐനിൽ രേഖപ്പെടുത്തിയിട്ടുണ്ട് . 144 mm ആയിരുന്നു 1996 ൽ ഖോർഫക്കാനിൽ രേഖപ്പെടുത്തിയിരുന്ന മഴ.
യുഎ ഇ യുടെ അടിസ്ഥാന സൗകര്യ വികസന വകുപ്പ് പ്രത്യേക പരിശീലനം സിദ്ധിച്ച 20 ടീമുകളെ മഴക്കെടുതികൾ നേരിടാനും ആളുകൾക്ക് സഹായം എത്തിക്കാനും ഒക്കെയായി നിയോഗിച്ചിട്ടുണ്ട്.
മഴ ചൊവ്വാഴ്ച്ചവരെ തുടരാനാണ് സാധ്യത.
error: Content is protected !!