Uncategorized

തൂക്കിക്കൊല നടപ്പിലാക്കാൻ നിർഭയക്കേസിലെ പ്രതികളെ തിഹാർ ജയിൽ 3 ലേക്ക് മാറ്റി 

ജനുവരി 22 ന് തൂക്കിക്കൊല നടപ്പിലാക്കാൻ വേണ്ടി നിർഭയക്കേസിലെ 4 പ്രതികളെയും ഇന്ന് ജയിൽ നന്പർ 3 ലേക്ക് മാറ്റി. ഇന്നലെവരെ ഇവർ ജയിൽ നന്പർ 4 ലും 2 ലുമായിരുന്നു. തൂക്കിക്കൊല  വിധിക്കപ്പെട്ടവർ അടക്കമുള്ളവരെ അവസാന ഘട്ടത്തിൽ പാർപ്പിക്കുന്ന ജയിലാണ് നന്പർ 3. വിനയ് , അക്ഷയ് , മുകേഷ്, പവൻ എന്നിവരാണ് വധ ശിക്ഷ വിധിക്കപ്പെട്ട പ്രതികൾ. ഒരാൾ നൽകിയ ദയാഹർജി സ്വീകരിച്ച ഡൽഹി ഗവൺമെന്റ് തീയതി മാറ്റിവയ്‌ക്കണമെന്ന് ഡൽഹി ഹൈ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

error: Content is protected !!