Uncategorized

വധശിക്ഷ റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി നിർഭയ കേസ് പ്രതി വിനയ് ശർമ്മ

നിര്‍ഭയ കേസില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞ നാല് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാനിരിക്കെ പ്രതികളിലൊരാളായ വിനയ് ശർമ്മ തിരുത്തല്‍ ഹരജിയുമായി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു.ജനുവരി 22 ന് വധ ശിക്ഷ നടപ്പിലാക്കാമെന്ന് ഡൽഹി കോടതി പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് വിനയ് ശര്‍മ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിക്കാനൊരുങ്ങുന്നത്. മുകേഷ്, രവി, വിനയ്, അക്ഷയ് എന്നീ പ്രതികളെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കുക.

error: Content is protected !!