Info

ഓസ്‌കാര്‍ അവാര്‍ഡ് 2020 : രണ്ട് ഇന്ത്യക്കാർക്ക് നോമിനേഷൻ

92ാമത് ഓസ്‌കാര്‍ അവാര്‍ഡ് നോമിനേഷനുകള്‍ പ്രഖ്യാപിച്ചു . വാര്‍ണര്‍ ബ്രദേഴ്‌സ് നിര്‍മിച്ച ജോക്കറിന് 11 ഓസ്‌കാര്‍ നോമിനേഷനുകളാണ് ലഭിച്ചിട്ടുള്ളത് . ഇന്ത്യൻ-അമേരിക്കൻ ഫിലിം മേക്കേഴ്‌സായ് സ്മൃതി മുന്ദ്ര- സമി ഖാൻ എന്നിവരുടെ St. Louis Superman എന്ന മുപ്പത് മിനിട്ടുള്ള ചിത്രത്തിന് മികച്ച ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തിൽ നോമിനേഷൻ ലഭിച്ചിട്ടുണ്ട് .

നെറ്റ്ഫ്‌ളിക്‌സ് ചിത്രങ്ങള്‍ക്കാണ് ഇത്തവണ കൂടുതല്‍ നോമിനേഷനുകള്‍. 24 നോമിനേഷനുകളാണ് നെറ്റ്ഫ്‌ളിക്‌സ് റിലീസ് ചെയ്ത ചിത്രങ്ങള്‍ക്ക് (ഐറിഷ് മാൻ , മാര്യേജ് സ്റ്റോറി, ദി റ്റൂ പോപ്സ് ) തെരഞ്ഞെടുത്തത്. മികച്ച ചിത്രങ്ങള്‍ക്കായുള്ള നോമിനേഷനില്‍ ദ ഐറിഷ് മാനും മാരേജ് സ്‌റ്റോറിയും ഉള്‍പ്പെട്ടിട്ടുണ്ട്.
ഫെബ്രുവരി പത്തിന് അവാർഡുകൾ വിതരണം ചെയ്യും.

നോമിനേഷൻ പട്ടിക കാണാം

https://oscar.go.com/news/nominations/oscar-nominations-2020-list-nominees-by-category