ദുബായ്

പ്രതിസന്ധികളെ കൂട്ടായ്മയിലൂടെ അതിജീവിക്കാമെന്ന് പുല്ലൂക്കരക്കാരുടെ യോഗം വിലയിരുത്തി.

UAE യിലുള്ള പുല്ലൂക്കര നിവാസികളുടെ വിപുലമായ യോഗം ‘സ്നേഹ സംഗമം’ ദുബായ്‌ ദേരയിലുള്ള ബെസ്റ്റ്‌ വെസ്റ്റെൺ പ്ലസ്‌ ക്രീക്ക്‌ ഹോട്ടലിൽ വെച്ച്‌ നടന്നു. കാഞ്ഞന്റവിട ബഷീറിന്റെ അധ്യക്ഷതയിൽ നടന്ന യോഗം യു.എ.ഇയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ അശ്‌റഫ്‌ താമരശേരി ഉദ്ഘാടനം ചെയ്തു. പ്രവാസികൾ നേരിടുന്ന പ്രയാസങ്ങളെ കുറിച്ച്‌ സംസാരിച്ച അദ്ദേഹം പ്രവാസികളുടെ ഇത്തരം കൂട്ടായ്‌മയിലൂടെ ഒരുപാട്‌ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുമെന്നും അതിൽ കഷ്ടത അനുഭവിക്കുന്ന പ്രവാസികൾക്കാണ്‌ മുൻതൂക്കം നൽകേണ്ടതെന്നും അഭിപ്രായപ്പെട്ടു.

വർത്തമാന കാലത്ത്‌ നമ്മൾ നേരിടുന്ന പ്രതിസന്ധിയെ ഇത്തരം കൂട്ടായ്മയിലൂടെയാണ്‌ നേരിടേണ്ടത്‌ എന്ന് യോഗത്തിൽ പ്രാർത്ഥനക്ക്‌ നേതൃത്വം നൽകുകയും ആമുഖ പ്രഭാഷണം നടത്തുകയും ചെയ്ത സകരിയ ദാരിമി പറഞ്ഞു.

യോഗത്തിൽ മേലിയാടത്ത്‌ ഗഫൂർ സ്വാഗതം പറഞ്ഞു. അശ്‌റഫ്‌ താമരശേരിക്കുള്ള പുല്ലൂക്കര കൂട്ടായ്മയുടെ ഉപഹാരം എടത്തിൽ സമദ്‌ നിർവ്വഹിച്ചു. അശ്‌റഫ്‌ പരപ്പുമ്മൽ, ഫസൽ നന്തോത്ത്‌, മുഫീദ്‌ പുതിയെടുത്ത്‌, സഈദ്‌ പട്ടർ പടിക്കൽ, KPS മുഹമ്മദ്‌, മുസ്തഫ പുളീനാണ്ടിയിൽ, സാജിർ ടി.പി, മുസ്തഫ മീത്തലേ വീട്ടിൽ, റിയാസ്‌ കുയ്യാലിൽ, ഹാരിസ് അൽമാസ് ,ലത്തീഫ്‌ കുട്ടാട്ട്‌, അഫ്സൽ വടക്കയിൽ, നൗഫൽ മെലിയാടത്ത് ,നിസാർ ചൂരോത്ത്‌, അനസ്‌ കുയ്യാലിൽ, ശബീർ നെല്ലൂർ തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!